അന്തക വിത്തുകളുടെ കാര്യത്തില്‍ ദേശീയ നയം രൂപീകരിക്കണം ; കിസാൻ സംഘ് നിവേദനം നല്‍കി

.ആലപ്പുഴ : നാഷണല്‍ ജിഎം പോളിസി രൂപീകരണം സംബന്ധിച്ച്‌ പാർലമെന്റില്‍ ചർച്ച കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കിസാൻ സംഘിന്റെ നേതൃത്വത്തില്‍ കെ.സി.വേണുഗോപാല്‍ എം.പിയ്ക്ക് നിവേദനം നല്‍കി.സംസ്ഥാന പ്രസിഡന്റിന് വേണ്ടി സംസ്ഥാന സമിതി അംഗം സുധാകൈതാരം, ജില്ലാ പ്രസിഡന്റ് സാജൻ, ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ കരുവാറ്റ, ജില്ലാ സമിതിയംഗങ്ങള്‍ എന്നിവർ ചേർന്നാണ് എംപിക്ക് നിവേദനം നല്‍കിയത്.

അന്തക വിത്തുകളുടെ കാര്യത്തില്‍ ദേശീയ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പാർലമെന്റില്‍ വയ്ക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അനില്‍വൈദ്യമംഗലം ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →