ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു

ബെയ്റൂട്ട് : ലബനനില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേല്‍. 33 പേർ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബെയ്റൂട്ടിലും രാജ്യത്തെ വിവിധ സ്ഥലങ്ങളിലും വ്യോമാക്രമണം നടന്നതായി ലബനീസ് സർക്കാർ അറിയിച്ചു.
.ബെയ്റൂട്ടിന് തെക്ക് വശത്തുള്ള ചോഫ് പ്രദേശത്ത് മാത്രം 15 പേരാണ് മരിച്ചത്. നിരവധി പേർക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റു. ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് വ്യോമാക്രണം നടത്തിയതെന്ന് ഇസ്രയേല്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →