തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രവും വർത്തമാനവും വിളിച്ചോതുന്ന മെഗാ എക്സിബിഷൻ 2024 നവംബർ 12 ന് രാവിലെ 10ന് തൈക്കാട്‌മോഡല്‍ സ്‌കൂളില്‍ ശാസ്ത്ര പ്രഭാഷകൻ ഡോ.വൈശാഖൻ തമ്പി ഡി.എസ് ഉദ്ഘാടനം ചെയ്യും.രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് പ്രദർശന സമയം.14ന് സമാപിക്കും.
ചന്ദ്രയാൻ 3ന്റെ മോഡല്‍ കാണുവാനുള്ള അവസരം
.ഇന്ത്യയുടെ ബഹിരാകാശ വാഹനങ്ങളുടെ മോഡലുകള്‍,സാറ്റലൈറ്റ്‌മോഡലുകള്‍ എന്നിവ പ്രദർശനത്തിലുണ്ട്.ചന്ദ്രയാൻ 3ന്റെ മോഡല്‍ ആദ്യമായി പൊതുജനങ്ങള്‍ക്ക് കാണുവാനുള്ള അവസരവും എക്സിബിഷനിലുണ്ട്.
യോഗത്തില്‍ പി.ടി.എ.പ്രസിഡന്റ് ആർ.സുരേഷ്കുമാർ,പ്രിൻസിപ്പല്‍ പ്രമോദ് കെ.വി,വൈസ് പ്രിൻസിപ്പല്‍ മേരി ജെ.എം തുടങ്ങിയവർ പങ്കെടുക്കും.എക്സിബിഷനു മുന്നോടിയായി നവംബർ 11 ന് മോഡല്‍ സ്‌കൂള്‍ പൂർവവിദ്യാർത്ഥികളും ബഹിരാകാശ ശാസ്ത്രജ്ഞരുമായ എസ്.മോഹനകുമാർ (മിഷൻ ഡയറക്ടർ,ചന്ദ്രയാൻ 3) ആർ.ഹരികൃഷ്ണൻ (ഡയറക്ടർ,ഡോക്യുമെന്റേഷൻ) എന്നിവർ പ്രഭാഷണം നടത്തി