റാഞ്ചി: ജാർഖണ്ഡില്‍ ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ബിജെപിയെ എതിർക്കുന്നവരെയെല്ലാം ജയിലിലാക്കാനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം എന്ന് അദ്ദേഹം വിമർശിച്ചു.കേരള മുഖ്യമന്ത്രിയെയും ഇഡി ജയിലില്‍ അടയ്ക്കാൻ ശ്രമിച്ചു. തന്നെ ജയിലില്‍ ഇട്ടതുകൊണ്ട് ബിജെപിക്ക് നേട്ടം ഉണ്ടാകില്ല.
നാമനിർദേശ പത്രികയിലെ പിഴവ് ബിജെപിയുടെ വ്യാജ ആരോപണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ചമ്പയ് സോറൻ ബിജെപിയില്‍ പോയത് ഒരു പ്രശ്നവും ഉണ്ടാക്കില്ല. ജനങ്ങള്‍ ഇന്ത്യാ സഖ്യത്തിനൊപ്പമാണ് എന്നും സോറൻ വ്യക്തമാക്കി