ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി

ചെന്നൈ: കേരളത്തിലേയ്ക്ക് ഹാഷിഷ് ഓയില്‍ കടത്താൻ ശ്രമിച്ച മൂന്ന് പേർ തമിഴ്നാട്ടില്‍ പിടിയില്‍. തേനി ജില്ലയിലെ ഗൂഡല്ലൂർ സ്വദേശികളായ നടരാജൻ, പ്രഭു, ലോവർ ക്യാമ്പ് സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.പ്രതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
തമിഴ്നാട് പോലീസാണ് ഇവരെ പിടികൂടിയത്. 3 മുതല്‍ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഗൂഡല്ലൂർ-കുമളി ബൈപാസ് റോഡില്‍ പൊലീസ് സംഘം കാത്തുനിന്നു

കമ്പത്തു നിന്നും കുമളിയിലേക്ക് ഹാഷിഷ് ഓയില്‍ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും ഇരുചക്രവാഹനത്തില്‍ ഹാഷിഷുമായി എത്തിയത്. കുമളി വഴി കേരളത്തിലെ ആവശ്യക്കാരന് ഹാഷിഷ് എത്തിച്ചു കൊടുക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാല്‍ ഗൂഡല്ലൂർ-കുമളി ബൈപാസ് റോഡില്‍ കാത്തുനിന്ന പൊലീസ് സംഘം ലഹരിക്കടത്തുകാരെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →