സിഗ്നേച്ചർ ചലഞ്ചുമായി മുല്ലപ്പെരിയാർ സമര സമിതി

പീരുമേട്:മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പിട്ട് 138 വർഷം തികഞതിനെ തുട‌ർന്ന് മുല്ലപ്പെരിയാർ സമര സമിതിയുടെ സിഗ്നേച്ചർ ചലഞ്ചിന് 2024 ഒക്ടോബർ 29 ന് തുടക്കമായി .ഒരു ലക്ഷം ഒപ്പു ശേഖരിച്ച്‌ രാഷ്ട്രപതി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്’ ഐക്യ രാഷ്ട്ര സഭയുടെ കീഴില്‍ പ്രവർത്തിക്കുന്ന ഇൻറർ നാഷണൻ ഹ്യൂമൻ റൈറ്റ്സ് കൗണ്‍സില്‍ എന്നിവർക്ക് നല്‍കും. കുട്ടിക്കാനം മരിയൻ കോളേജില്‍ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി ഒരു ലക്ഷം ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു.

പെരിയാർ തീരങ്ങളില്‍ ഒപ്പുശേഖരണം

.തുടർന്ന് പെരിയാർ തീരങ്ങളില്‍ ഒപ്പുശേഖരണം നടത്തും. 2024 നവംബർ 29 ന് തന്നെ നിവേദനം നല്‍കാൻ കഴിയും വിധമാണ് ഒപ്പു ശേഖരണം നടത്തിയത് . 1895 ല്‍ ബ്രിട്ടിഷ് എഞ്ചിനീയറായ കേണല്‍ പെന്നി ക്യൂക്ക് നിർമിച്ച മുല്ലപ്പെരിയാർ ഡാം 1895 ഒക്ടോബർ 10 നാണ് കമീഷൻ ചെയ്തത്. ദുർബലമായ ഡാം 40 ലക്ഷത്തോളം മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. അടിയന്തിരമായ ഡാം ഡീകമ്മീഷൻ ചെയ്യുകയും, പുതിയ ഡാം നിർമിച്ച്‌ തമിഴ്നാടിന് വെള്ളം കൊടുക്കണമെന്നുമാണ് സമരസമിതി മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശം. ഇക്കാര്യത്തില്‍ ഇടപെടണം എന്നാണ് സമര സമിതിയുടെ നിവേദനത്തിലെ ആവശ്യം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →