മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ദമ്പതികള്‍ സുരക്ഷാസേനയ്ക്ക് മുൻപാകെ കീഴടങ്ങി. ഭമ്രഗഡ് ലോക്കല്‍ ഓർഗനൈസേഷൻ സ്ക്വാഡിന്‍റെ (എല്‍ഒഎസ്) കമാൻഡർ വരുണ്‍ രാജ മുചകി (27), പാർട്ടി അംഗം റോഷനി വിജയ വാച്ചാമി (24) എന്നിവരാണ് കീഴടങ്ങിയതെന്ന് ഗഡ്ചിറോളി പോലീസ് സൂപ്രണ്ട് നീലോത്പാല്‍ അറിയിച്ചു. 2024 ഒക്ടോബർ 14 തിങ്കളാഴ്ചയാണ് ഇവർ സുരക്ഷാ സേനയ്ക്കു മുമ്പിൽ കീഴടങ്ങിയത്
മഹാരാഷ്ട്ര സർക്കാർ ഇവരുടെ തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ ആകെ എണ്ണം 674 ആയി ഉയർന്നു.
മുചകി 2020 മുതല്‍ 2022 വരെ മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡറായിരുന്നു.
2015ലാണ് ചത്തീസ്ഗഡിലെ കൊന്ത പ്രദേശത്ത് നിന്നും മുചകി മാവോയിസ്റ്റ് സംഘടനയില്‍ അംഗമായത്. 2020 മുതല്‍ 2022 വരെ, ഇയാള്‍ മാവോയിസ്റ്റ് ഡെപ്യൂട്ടി കമാൻഡറായിരുന്നു. തുടർന്ന് ദലം കമാൻഡറായി.10 ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉള്‍പ്പടെ 15 കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരിലുണ്ട്. റോഷനി വാച്ചാമി 2015 ലാണ് പാർട്ടി അംഗമായത്. 23 കേസുകളിലെ പ്രതിയാണ് റോഷനി.
