തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെ എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്തതിലൂടെ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം പൊളിഞ്ഞുവെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചു. .വീണയെ ചോദ്യം ചെയ്തതില്‍ പുതുതായി ഒന്നുമില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വിഷയത്തില്‍ പാർട്ടി നേരത്തേ നിലപാട് പറഞ്ഞതാണ്. ആ നിലപാടില്‍ പാർട്ടി ഉറച്ചു നില്‍ക്കുന്നു. അതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും റിയാസ് പറഞ്ഞു.. ഇതിലെ രാഷ്ട്രീയ അജണ്ട നേരത്തേ ചർച്ച ചെയ്തതാണെന്നും മന്ത്രി വ്യക്തമാക്കി.
സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്ന് ആദായനികുതി തർക്ക പരിഹാര ബോർഡ്
വീണയ്ക്ക് ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറല്‍സ് ആന്‍റ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആർ.എല്‍) 1.72 കോടി രൂപ നല്‍കിയതിന്‍റെ രേഖകളാണ് പുറത്തുവന്നത്. 2017 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎല്‍ കമ്പനി വീണക്ക് പണം നല്‍കിയതെന്നും സേവനങ്ങള്‍ നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്‍കിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.
