തിരുവനന്തപുരം: വീടുകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും ലൈസൻസ് അനുവദിക്കുമെന്നു മന്ത്രി പി. രാജീവ്.കേരളത്തിലെ യുവത്വത്തെ പരമാവധി സംരംഭകരാക്കുകയാണു സർക്കാർ ലക്ഷ്യം. അഭ്യസ്തവിദ്യരായ യുവതികള്‍ ഉള്‍പ്പെടെ നിരവധിപേർ വീടുകളില്‍ ഉണ്ട്.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ നിക്ഷേപം ആർജിക്കുന്നതിനാണ് സർക്കാർ ശ്രമം.
ഇയർ ഓഫ് എന്റർപ്രണേഴ്സ് പദ്ധതിയിലൂടെ മൂന്നു ലക്ഷം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. 19,600 കോടി രൂപയുടെ നിക്ഷേപം വന്നു. കൂടുതല്‍ നിക്ഷേപം ആർജിക്കുന്നതിനാണ് സർക്കാർ ശ്രമം. കേരളത്തിന്റെ സാധ്യതകള്‍ക്കും പൊതുസ്ഥിതിക്കും അനുയോജ്യമായ വ്യവസായങ്ങളാണു സ്വീകരിക്കുന്നത്. തെറ്റായ നയങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സർക്കാർ ഇടപെടും.
ഇന്ത്യയിലെ വിപ്രോ ഉള്‍പ്പെടെയുള്ള കമ്പനികളില്‍നിന്നും കേരളത്തിലേക്കു നിക്ഷേപം എത്തി.
ഭക്ഷണ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട വ്യവസായങ്ങളിലാണു കൂടുതല്‍ നിക്ഷേപം വന്നത്. നെതർലൻഡ്സ്, യുഎസ്എ, യുകെ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ വിപ്രോ ഉള്‍പ്പെടെയുള്ള കമ്പനികളില്‍നിന്നും കേരളത്തിലേക്കു നിക്ഷേപം എത്തി. കോ വാക്സിൻ നിർമാണ കന്പനിയായ ഭാരത് ബയോടെക്കിന്റെ ഫുഡ് പ്രോസസിംഗ് കമ്പനി അങ്കമാലിയില്‍ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.ഇവർക്കു വിവിധ തരത്തിലുള്ള വ്യവസായങ്ങള്‍ ആരംഭിക്കാൻ കഴിയും. തദ്ദേശ വകുപ്പുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
