മോൻസ് ജോസഫ് എം.എല്‍.എ രാഷ്ട്രീയ മര്യാദ മറക്കുന്നു : കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല നേതൃത്വം

കോട്ടയം: മോൻസ് ജോസഫ് എം.എല്‍.എക്കെതിരെ രൂക്ഷവിമർശനങ്ങളുമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല നേതൃത്വം.കടുത്തുരുത്തി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് മോൻസ്-ജേക്കബ് ഗ്രൂപ് പോരായി മാറുന്നത്. രാഷ്ട്രീയ
മര്യാദ മറക്കുന്ന മോൻസ് ജോസഫ് യു.ഡി.എഫിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയോജകമണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനം ജേക്കബ് ഗ്രൂപ്പിനാണ് നല്‍കിയത്. ഇവർ പാർട്ടി ഹൈപവർ കമ്മിറ്റി അംഗവും നിയോജക മണ്ഡലം പ്രസിഡന്‍റുമായ പ്രമോദ് കടന്തേരിയെ സെക്രട്ടറിയായി ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിയോജകമണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ കടുത്തുരുത്തി നിയോജകമണ്ഡലം സെക്രട്ടറി സ്ഥാനം ജേക്കബ് ഗ്രൂപ്പിനാണ് നല്‍കിയത്. ഇവർ പാർട്ടി ഹൈപവർ കമ്മിറ്റി അംഗവും നിയോജക മണ്ഡലം പ്രസിഡന്‍റുമായ പ്രമോദ് കടന്തേരിയെ സെക്രട്ടറിയായി നിയോ​ഗിച്ചു. ഇദ്ദേഹത്തെ എം.എല്‍.എയും കേരള കോണ്‍ഗ്രസ് നേതൃത്വവും അവഗണിക്കുന്നുവെന്നാണ് ആക്ഷേപം.

എം.പിയുടെ പര്യടന പരിപാടികളില്‍നിന്നും യു.ഡി.എഫ് സെക്രട്ടറിയായ കടന്തേരിയെ ഒഴിവാക്കി.

ജില്ലയില്‍ ജേക്കബ് ഗ്രൂപ്പിന് ലഭിച്ച ഏകപദവിയുമായിരുന്നു ഇത്. തുടർന്ന് പ്രമോദ് കടന്തേരിയെ അടക്കം ഉള്‍പ്പെടുത്തി ജില്ലയിലെ മുഴുവൻ നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ, കണ്‍വീനർ, സെക്രട്ടറിമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക യു.ഡി.എഫ് ജില്ല നേതൃത്വം പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍, കടുത്തുരുത്തിയില്‍ യു.ഡി.എഫ് പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പ്രമോദ് കടന്തേരിയെ ഒഴിവാക്കുന്നുവെന്നാണ് പരാതി. ഏറ്റവുമൊടുവില്‍ വ്യാഴാഴ്ച മുതല്‍ കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ നടക്കുന്ന ഫ്രാൻസിസ് ജോർജ് എം.പിയുടെ പര്യടന പരിപാടികളില്‍നിന്നും യു.ഡി.എഫ് സെക്രട്ടറിയായ കടന്തേരിയെ ഒഴിവാക്കി. ഇതിനുപിന്നില്‍ മോൻസ് ജോസഫിന്‍റെ ഇടപെടലാണെന്നാണ് ഇവരുടെ ആക്ഷേപം.

കേരള കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും മോൻസിന്‍റെ നിലപാടുകളിൽ അസംതൃപ്തർ

ഇതുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല പ്രസിഡന്‍റ് ടോമി വേദഗിരി പ്രതിഷേധം അറിയിച്ചപ്പോള്‍ അങ്ങനെയൊരു കീഴ്വഴക്കം ഇല്ലെന്നായിരുന്നത്രേ മോൻസിന്‍റെ മറുപടി. ഇതുസംബന്ധിച്ച്‌ അനൂപ് ജേക്കബ് എം.എല്‍.എ മോൻസുമായി സംസാരിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. യു.ഡി.എഫ് ജില്ല നേതൃത്വത്തിലും പരാതി നല്‍കിയിട്ടും തീരുമാനമുണ്ടായിട്ടില്ല. മോൻസിന്‍റെ കടുംപിടിത്തത്തിന് മുന്നില്‍ യു.ഡി.എഫ് ജില്ല നേതൃത്വത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ജേക്കബ് ഗ്രൂപ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിനടക്കം മോൻസ് ജോസഫിന്‍റെ നടപടിയില്‍ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും രാഷ്ട്രീയ മര്യാദയുടെ പേരില്‍ മൗനം പാലിക്കുകയാണ്. ജില്ലയിലെ ഒരുകൂട്ടം യു.ഡി.എഫ് നേതാക്കളും കേരള കോണ്‍ഗ്രസിലെ വലിയൊരു വിഭാഗവും മോൻസിന്‍റെ പല നിലപാടുകളിലും അസംതൃപ്തരാമെന്നും ഇവർ ആരോപിക്കുന്നു.

മുളക്കളം പഞ്ചായത്തില്‍ പഞ്ചായത്ത് അംഗവും കടുത്തുരുത്തിയില്‍ മുഴുവൻ മണ്ഡലം കമ്മിറ്റികളുമുള്ള ജേക്കബ് ഗ്രൂപ്പിനെ അവഗണിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ല പ്രസിഡന്‍റ് ടോമി വേദഗിരി പറഞ്ഞു. അവഗണ ചൂണ്ടിക്കാട്ടി യു.ഡി.എഫ് കണ്‍വീനർ എം.എം. ഹസന് പരാതി നല്‍കുമെന്ന് പ്രമോദ് കടന്തേരിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →