കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ

ന്യൂഡല്‍ഹി: കേരളത്തിലെ ഉള്‍പ്പടെ 20 സ്‌കൂകളുടെ അംഗീകാരം റദ്ദാക്കി സിബിഎസ്‌ഇ. അപ്രതീക്ഷിത പരിശോധനകളില്‍ പരീക്ഷ മാനദണ്ഡങ്ങളില്‍ ഉള്‍പ്പടെ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് നടപടി.
മൂന്ന് സ്‌കൂളുകളെ തരംതാഴ്ത്തിയെന്നും സിബിഎസ്‌ഇ സെക്രട്ടറി ഹിമാന്‍ഷു ഗുപ്ത അറിയിച്ചു.

കേരളത്തിലെ രണ്ട് സ്‌കൂളുകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. മലപ്പുറത്തെ പീവീസ് പബ്ലിക് സ്‌കൂള്‍, തിരുവനന്തപുരത്തെ മദര്‍ തെരേസ മെമ്മോറിയല്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയ്‌ക്കെതിരെയാണ് നടപടി. ഡല്‍ഹിയിലെ അഞ്ച് സ്‌കൂളുകളുടെ അംഗീകാരമാണ് പോയത്. കൂടാതെ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, അസാം മധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനാനുമതിയും റദ്ദാക്കി.

ഗുരുതര ക്രമക്കേടാണ് സ്‌കൂളുകള്‍ കണ്ടെത്തിയത്. ഡമ്മി സ്‌കൂളുകളേയും യോഗ്യതയില്ലാത്ത ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. കൂടാതെ രേഖകളും സൂക്ഷിച്ചിരുന്നില്ല. അന്വേഷണത്തിനൊടുവിലാണ് നടപടിയെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →