പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടി; രണ്ടു പേർക്ക് സസ്പെൻഷൻ

പാലക്കാട് പൊലീസുകാരുടെ തമ്മിലടിയിൽ നടപടിയുമായി ജില്ലാ പൊലീസ് മേധാവി. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ സിപിഒമാരായ ധനേഷ്, ദിനേശ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ജനൽച്ചില്ലുകളുടെ പാളികൾ കൊണ്ട് ഇരുവർക്കും പരുക്കേറ്റിണ്ട്. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണം ഉണ്ടാകും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും എസ് പി വിശദമാക്കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →