വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഇസഡ് കാറ്റഗറി സുരക്ഷ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ സുരക്ഷ കേന്ദ്ര സർക്കാർ വർധിപ്പിച്ചു. വൈ കാറ്റഗറിയായിരുന്ന സുരക്ഷ ഇസഡ് കാറ്റഗറിയായാണ് ഉയർത്തിയത്. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സിആർപിഎഫിനു നിർദേശം നൽകി. ഇതുവരെ ഡൽഹി പൊലീസാണ് ജയശങ്കറിനു സുരക്ഷയൊരുക്കിയിരുന്നത്.

ഇനി രാജ്യത്തെവിടെയും 15 സായുധ കമാൻഡോകളുടെ കാവലുണ്ടാകും വിദേശകാര്യമന്ത്രിക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്‌ര എന്നിവരുൾപ്പെടെ നിലവിൽ 176 പേർക്കാണ് ഇസഡ് കാറ്റഗറി സുരക്ഷ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →