ന്യൂ ഡല്‍ഹി: ഏതെങ്കിലും തരത്തിലുളള വിസ അനുവദിച്ചിട്ടുളള വിദേശ പൗരന്മാര്ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും തബ് ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇന്‍ഡ്യ വിസാനിയമം ഭേദഗതി ചെയ്തു. തബ് ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇനിമേലില്‍ വിസാ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന നടപടിയാണെന്നാണ് പുതിയ ഭേദഗതിയായി കൂട്ടി ചേര്‍ത്തിരിക്കുന്നത്
മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനോ വിലക്കില്ല. എന്നാല്‍ മതപരമായ തത്വങ്ങള്‍ സംസാരിക്കുക, മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുക, മതപരിവര്‍ത്തനത്തിന് ശ്രമിക്കുക എന്നിവ പാടില്ല. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തെത്തുന്ന ഒരാളിന് വിനോദം, കാഴ്ച്ചകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരെ സന്ദര്‍ശിക്കുക ഇവ മാത്രമേ അനുവദിക്കുകയുളളു. ഹൃസ്വകാല യോഗാ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും അനുവാദമുണ്ട്.

