പള്ളിക്കത്തോട് സ്വദേശിയുടെ 16000 രൂപയുടെ മൊബൈൽ അടിച്ചു മാറ്റിയ കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.,

കാഞ്ഞിരപ്പള്ളി: മൊബൈൽ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി പട്ടിമറ്റം, പാലമ്പ്ര പാമ്പൂരാൻ പാറ ഭാഗത്ത് ചാവടിയിൽ വീട്ടിൽ സജോ പങ്കജാക്ഷൻ (33) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്നലെ വൈകിട്ട് നാലുമണിയോടു കൂടി പൂതക്കുഴി ഭാഗത്ത് ലയത്തിന് സമീപം ജോലി ചെയ്തുകൊണ്ടിരുന്ന പള്ളിക്കത്തോട് സ്വദേശിയുടെ പതിനാറായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.

ഇയാൾ മൊബൈൽ ഫോൺ വീടിന് സമീപം വച്ചതിനുശേഷം ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് സജോ മൊബൈലുമായി കടന്നു കളഞ്ഞത്.പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.

ഇയാളിൽ നിന്നും മോഷണം പോയ മൊബൈൽ ഫോൺ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ നിരവധി മോഷണ കേസുകളിലെ പ്രതിയാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്. ഓ നിർമ്മൽ ബോസ്, എസ്.ഐ ബേബി ജോൺ, സി.പി.ഓ മാരായ സതീഷ് ചന്ദ്രൻ, വിമൽ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →