ചെന്നൈ: സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം പൊലീസ് പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. കേരള പൊലീസ് ഉടന്‍ സ്ഥലത്ത് എത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പിച്ചതിനാലാണ് ചെന്നൈ വഴി നാട്ടിലേക്ക് എത്താന്‍ ശ്രമിച്ചതെന്നാണ്
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്. വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതി. ഷിയാസ് കരീമിന്റെ വിവാഹം ഉറപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു പരാതിയുമായി യുവതി രംഗത്ത് വന്നത്.

