ഇടുക്കി: – മുതൽ കുടിയൊഴിപ്പിക്കൽ വരെ ഇടുക്കിയിൽ നിന്ന് വാർത്തകൾക്ക് പഞ്ഞമില്ല.എല്ലാം മുൻകൂട്ടി എഴുതിയ തിരക്കഥ വായിക്കുന്നത് പോലെയാണ് എന്ന് മാത്രം.ഇന്നലെ വരെ വനമായിരുന്നു.ഇന്നു രാവിലെ കാട്ടുകള്ളന്മാരും കയ്യേറ്റം മാഫിയയും തൂമ്പയും വാക്കയുമായി രംഗത്തുവന്നു ഭൂമി വെട്ടിപ്പിടിച്ചു.കയ്യേറ്റം മാഫിയയെ ഒഴിപ്പിക്കലാണ് കേരളത്തിൻറെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഒന്നാമത്തെ നടപടി.അതിനു പറ്റിയില്ലെങ്കിൽ കേരളത്തിൽ മുഴുവൻ വരൾച്ചയുണ്ടാവും വെള്ളപ്പൊക്കം ഉണ്ടാവും.ഇങ്ങനെ പോകുന്നു തിരക്കഥ .
അനുഭവ സത്യങ്ങളുടെ വെളിച്ചം തെളിച്ച് അധികം അറിയാത്ത ഒരു സ്ഥല പുരാണം എഴുതുകയാണ് ചിന്നാക്കനാലിൽ ആദ്യകാലത്ത് കുടിയിരുത്തിയ ഒരു മലയാളി സിക്കുകാരന്റെ പിന്മുറക്കാരിയായ ശ്രുതി ശ്രീകുമാർ .പറഞ്ഞു വരുമ്പോൾ ശ്രുതിയും പിതാവ് ശ്രീകുമാറും സിക്കുകാരായി വരും.പൂർവികൻ തേജാസിംഗും.സിംഗിന്റെ ഓർമ്മയ്ക്കായി കുടുംബം മാത്രമല്ല സിംഗ് വേണ്ട നാട്ടുപേരും ചിന്ന കനാലിൽ ഉണ്ട് .
ഈ സ്ഥല പുരാണം ഇടുക്കിയുടെ കുടിയേറ്റ ചരിത്രത്തിന്റെ നൂറ്റാണ്ട് നീളുന്ന പഴക്കത്തിലേക്കുള്ള വിരൽചൂണ്ടി മാത്രമല്ല.ഒരു കാലഘട്ടത്തിൽ കേരളത്തിൽ ജാതിവ്യവസ്ഥയോട് കലഹിച്ച് ഉദയം കൊണ്ട സമുദായത്തിന്റെ ചരിത്രവും കൂടിയാണ് രേഖപ്പെടുത്തുന്നത്.
ശ്രുതി ശ്രീകുമാർ ഫെയ്സ്ബുക്കിൽ എഴുതിയ കുറുപ്പ് സാമൂഹിക പ്രാധാന്യമുള്ള ഓർമ്മപ്പെടുത്തലായി മാറുകയാണ്
ഫെയ്സ്ബുക്കിലെ ചെറു ലേഖനം ഇങ്ങനെയാണ്

