ന്യൂയോർക്കിൽ വൻ പ്രളയം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കനത്ത മഴയെ തുടർന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ വൻ പ്രളയം. ഇതെ തുടർന്ന് ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ റോഡുകളും അടച്ചു. ശക്തമായ കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രദേശത്ത് നിന്ന് ഇതുവരെ അനിഷ്ട സംഭവങ്ങളോ മരണമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രളയത്തിലകപ്പെട്ട നിരവധി പേരെ അധികൃതർ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അടിയന്തര ആവശ്യങ്ങളില്ലാത്തവരോട് വീട്ടിൽ തന്നെ കഴിയാനും യാത്ര ഒഴിവാക്കാനും അധികൃതർ നിർദേശം നൽകി. 18 ദശലക്ഷം പോരെ ബാധിക്കുന്നതാണ് പ്രളയം. ന്യൂയോർക്കിൽ 1882 ന് ശേഷമുള്ള ഏറ്റവും മഴ ലഭിച്ച സെപ്റ്റംബറാണ് ഈ വർഷത്തേത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →