ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി
ചങ്ങരംകുളം:കക്കിടിപ്പുറം സ്വദേശിയെ നാല് പേരടങ്ങുന്ന സംഘം മർദ്ധിച്ചതായി പരാതി.കക്കിടിപ്പുറം സ്വദേശിയായ വാഹിദിനെയാണ് അക്രമിച്ചത്.എറവക്കാട് കുട്ടിയെ മദ്രസയിൽ കൊണ്ട് പോയി തിരിച്ചു വരുന്നതിനിടെയാണ് നാല് പേരടങ്ങുന്ന സംഘം അക്രമിച്ചതെന്ന് വാഹിദ് പറഞ്ഞു.എറവക്കാട് മഹല്ല് കമ്മിറ്റി ഭാരവാഹികളുമായി മുമ്പ് നില നിന്നിരുന്ന തർക്കങ്ങളുടെ ഭാഗമാണ് അക്രമെന്നാണ് വാഹിദ് പറയുന്നത്.പരിക്കേറ്റ വാഹിദിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു