ടിക്ക് ടോക്കിനും സും ആപ്പിനും എതിരേ അന്വേഷണം നടത്തണമെന്ന് യുഎസ് സെനറ്റര്‍മാര്‍

ന്യൂഡല്‍ഹി: ടിക്ക് ടോക്കിനും സും ആപ്പിനും എതിരേ സുരക്ഷാ ചോര്‍ത്തലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് യുഎസ് സെനറ്റര്‍മാര്‍.
ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ടിക് ടോക്ക് ചൈനീസ് സര്‍ക്കാരിന് അയക്കുന്നുണ്ടോ എന്ന ആശങ്കയാണ് സെനറ്റര്‍മാരായ ജോഷ് ഹാവ്‌ലിയും റിച്ചാര്‍ഡും ഉന്നയിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ അധികൃതരോടാണ് അന്വേഷണം പ്രഖ്യാപിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടിരിക്കുന്നതും.

നേരത്തെ സര്‍ക്കാര്‍ ഉപകരണങ്ങളില്‍ നിന്നും ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോകിനെ വിലക്കി യുഎസ് സെനറ്റ് കമ്മിറ്റി കരട് ബില്‍ പാസാക്കിയിരുന്നു. ടിക്ടോക്, സും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് നിയമനിര്‍മ്മാതാക്കള്‍ ആശങ്ക അറിയിച്ചിരുന്നു. സെനറ്റര്‍ ജോഷ് ഹാവ്‌ലി കൊണ്ടുവന്ന ‘നോ ടിക് ടോക്ക് ഓണ്‍ ഗവണ്‍മെന്റ് ഡിവൈസ് ആക്റ്റ്’ യുഎസ് സെനറ്റ് കമ്മിറ്റി ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആന്റ് ഗവണ്‍മെന്റ് അഫയേഴ്സ് ഏകകണ്ഠമായി പാസാക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →