റോഡ് തകർന്ന വിവരം പരാതിയായി എംഎൽഎയോട് പറഞ്ഞു; തൊട്ടുപിന്നാലെ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

തിരുവനന്തപുരം: റോഡ് തകർന്ന വിവരം വാമനപുരം എംഎൽഎ ഡി.കെ. മുരളിയോട് പരാതി പറഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് പരാതി. കല്ലറ സ്വദേശി ഷൈജുവിനെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഷൈജു. രാത്രി ഒരുണിയോടെ വീടു വളഞ്ഞ പൊലീസ്, അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. രാവിലെ ജാമ്യത്തില്‍ വിട്ടു. മദ്യപിച്ച് യോഗം അലങ്കോലമാക്കിയതിനാണ് നടപടിയെടുത്തത് എന്നാണ് എംഎല്‍എയുടെ വിശദീകരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →