മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയക്കുതിപ്പ് തുടരുന്നു. റയല്‍ സോസിഡാഡിനെയും വീഴ്ത്തിയതോടെ അഞ്ചില്‍ അഞ്ചു വിജയങ്ങളുമായി റയല്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി. നേടി. ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം. ഒരു ഗോളിന് പിന്നിലായശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചായിരുന്നു ജയം.
അഞ്ചാം മിനുട്ടില്‍ ബരനെക്സ്റ്റിയയാണ് റയലിനെ ഞെട്ടിച്ച് സോസിഡാഡിനെ മുന്നിലെത്തിച്ചത്.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഫെഡെ വാല്‍വെര്‍ദെയുടെ മനോഹര ഗോളില്‍ റയല്‍ മാഡ്രിഡ് ഒപ്പമെത്തി. 60-ാം മിനുട്ടില്‍ ഗാര്‍സിയയുടെ അസിസ്റ്റില്‍നിന്ന് ഹൊസേലു സോസിഡാഡ് വലിയില്‍ പന്ത് നിക്ഷേപിച്ചതോടെ അഞ്ചാം ജയവും 15 പോയിന്റുമായി റയല്‍ പോയിന്റ ടേബിളില്‍ തലപ്പത്തു തന്നെ. 13 പോയിന്റുള്ള ബാഴ്‌സലോണയാണ് തൊട്ടുപിന്നില്‍. ബാര്‍സ കഴിഞ്ഞദിവസം റയല്‍ ബെറ്റിസിനെ 5-0നു തകര്‍ത്തിരുന്നു.
അഞ്ചില്‍ അഞ്ച് ജയം, റയല്‍ മാഡ്രിഡ് കുതിക്കുന്നു
