കൈക്കൂലിപ്പണവുമായി വാഹന വകുപ്പ് ഉദ്യോ​ഗസ്ഥൻ വിജിലൻസിൻ്റെ പിടിയിൽ

മലപ്പുറം:

കൈക്കൂലി പണവുമായി
മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥൻ
വിജിലൻസിൻ്റെ പിടിയിൽ. തിരൂരങ്ങാടി മോട്ടോർ വാഹന ഇൻസ്‌പെക്ടർ സുൾഫിക്കറിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 39,200 രൂപ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഏജന്‍റുമാർ ഇയാൾക്ക് പണം കൈമാറുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ നാലുമാസമായി തിരുരങ്ങാടി ജോയിൻറ് ആർ ടി ഓഫിസിലെ താൽക്കാലിക ചുമതയുള്ള ജോയിന്റ് ആർ.ടി.ഒ ആണ് സുൽഫീക്കർ. വീട്ടിൽ നിന്ന് പുറത്തു വരുന്നതിനിടെ ചെമ്മാട് ടൗണിൽ വെച്ച് വിജിലൻസ് ഇൻസ്‌പെക്ടർ പി. ജ്യോതിന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്നുമാണ് പണം കണ്ടെത്തിയത്.
ക്യാഷ് ഡിക്ലറേഷനിൽ 100 രൂപ മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ശേഷം ആർ ടി ഓഫീസിലും സംഘം പരിശോധന നടത്തി.തിരുരങ്ങാടി ആർ.ടി ഓഫീസിൻ്റെ കീഴിലെ മുഴുവൻ ഡ്രൈവിങ് സ്കൂളിൻ്റെ ഏജൻ്റുമാരുടെ കയ്യിൽ നിന്നും പണം വാങ്ങുന്നതായി പരാതി പലതവണ ഉയർന്നിരുന്നു. പരിശോധ സംഘത്തിൽ എ എസ് ഐ ടി ടി മുഹമ്മദ് ഹനീഫ ,ഉദ്യോഗസ്ഥരായ പ്രശോബ് , ധനേഷ് ,സുബിൻ ,അഭിജിത് ദാമോദർ ,മങ്കട കൃഷി ഓഫിസർ എ സമീർ അലി ,എന്നിവരും സംഘത്തോടപ്പം ഉണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →