ന്യൂഡൽഹി: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഓസ്‌ട്രേലിയയിൽ നിന്നും മോണോക്ലോണൽ ആന്റിബോഡി എത്തിക്കുമെന്ന് ഐ.സി.എം.ആർ.ഡയറക്ടർ രാജീവ് ബാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം…….
10 ഡോസ് മോണോക്ലോണൽ ആന്റിബോഡി കെെവശമുണ്ട്. ഇനി 20 ഡോസ് കൂടെ ഓസ്‌ട്രേലിയയിൽ നിന്നുമെത്തിക്കും.
സംസ്ഥാനത്ത് നിപ കേസുകൾ പകർന്നത് ഒരാളിൽ നിന്നാണ്. എന്തുകൊണ്ടാണ് സംസ്ഥാനത്ത് നിപ തുടരുന്നതെന്ന് തനിക്ക് അറിയില്ലെന്നും രാജീവ് ബാൽ പറഞ്ഞു. പഴംതീനി വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത് എന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

