പാലക്കാട് : മംഗലം ഡാമിൽ പുലി ചത്ത സംഭവത്തിൽ വനം വകുപ്പ് നിരന്തരം ചോദ്യം ചെയ്തിരുന്ന ഗൃഹനാഥന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കവിളുംപാറ സ്വദേശിയായ സജീവാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് . 2023 സെപ്തംബർ 11 തിങ്കളാഴാച ഉച്ചകഴിഞ്ഞാണ് സജീവിനെ റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കാണ്ടെത്തിയത്.
ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വിഷം ശരീരത്തിൽ ചെന്നാണ് മരണമെന്ന് കണ്ടെത്തിയത്.
.കേസിൽ പ്രതിയാകുമെന്ന ആശങ്കയിൽ സജീവ് വലിയ മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്. പലതവണ വനം വകുപ്പ് ചോദ്യം ചെയ്തതിൽ സജീവ് വലിയ മാനസിക സംഘർഷത്തിലായിരുന്നുവെന്ന്ബ ന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
മംഗലം ഡാം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു.

