നായ മുന്നിൽ ചാടി യാത്രക്കാരുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് പരിക്ക് അപകടം രാത്രി 10ന് സംസ്ഥാന പാതയിൽ കാളാച്ചാലിൽ

നായ മുന്നിൽ ചാടി യാത്രക്കാരുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടം രാത്രി 10ന് സംസ്ഥാന പാതയിൽ കാളാച്ചാലിൽ

ചങ്ങരംകുളം:സംസ്ഥാന പാതയിൽ കാളാച്ചാലിൽ നായ മുന്നിൽ ചാടിയതിനെ തുടർന്ന് യാത്രക്കാരുമായി പോയ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു.യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.പരിക്കേറ്റ ഓട്ടോ ഡ്രൈവറെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ കാളാച്ചാൽ വനിതാ ഹോട്ടലിന് സമീപം ശനിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.നടുവട്ടത്ത് നിന്ന് യാത്രക്കാരുമായി ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഓട്ടോറിക്ഷക്ക് മുന്നിലേക്ക് തെരുവ് നായ ചാടിയതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായി തകർന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →