വിമാനത്തിന് സാങ്കേതിക തകരാർ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മടങ്ങാനായില്ല

ദില്ലി : ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് മടങ്ങാനായില്ല. വിമാനത്തിലെ സാങ്കേതിക തകരാറിനെ തുടർന്നാണ് യാത്ര മുടങ്ങിയത്. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതുവരെ ജസ്റ്റിൻ ട്രൂഡോ ഡൽഹിയിൽ തുടരും. 2023 സെപ്തംബർ 10 ന് രാത്രി എട്ടു മണിക്കായിരുന്നു വിമാനം പുറപ്പടേണ്ടിയിരുന്നത്.

യാത്രയ്ക്ക് മുൻപ് കാനേഡിയൻ സൈനികരാണ് തകരാർ കണ്ടെത്തിയത്. സെപ്തംബർ 8 വെള്ളിയാഴ്ചയാണ് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജസ്റ്റിൻ ട്രൂഡോ ഡൽഹിയിൽ എത്തിയത്. അദ്ദേഹത്തിനൊപ്പം 16കാരനായ മകൻ സേവ്യറുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →