തൃശൂരിൽ നിന്നു കാണാതായ മൂന്നു വിദ്യാർഥികളെ മഹാരാഷ്ട്രയിലെ പനവേലിൽ കണ്ടെത്തി

തൃശൂർ : .തൃശൂർ കൂർക്കഞ്ചേരിയിൽ നിന്നു കാണാതായ മൂന്നു വിദ്യാർഥികളെ മഹാരാഷ്ട്രയിൽ കണ്ടെത്തി. ഒൻപതാം ക്ലാസുകാരായ രണ്ടു പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് മഹാരാഷ്ട്രയിലെ പൻവേലിൽ കണ്ടെത്തിയത്. സ്ഥലത്തെ മലയാളികളാണ് കുട്ടികളെ തിരിച്ചറിഞ്ഞത്. സ്‌കൂളിലേക്കു പോയ കുട്ടികൾ മടങ്ങിയെത്താത്തിനെ തുടർന്ന് 2023 സെപ്തംബർ 5 ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തിൽ ട്രെയിനിൽ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാർ ശ്രദ്ധിച്ചിരുന്നു. മുംബൈയി ലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തിൽ ഇവരെ തടഞ്ഞുവച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൃശൂരി‍ൽനിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു.

കുട്ടികളിൽ ഒരാൾ വീട്ടിൽ നിന്നും പണമെടുത്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരു ന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു. കുട്ടികളെ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഇവരെ നാട്ടിലെത്തിക്കും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →