ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

സുക്മ: തലയ്ക്ക് ഒരു ലക്ഷം വീതം ഇനാം പ്രഖ്യാപിക്കപ്പെട്ട രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. തട്മേതല- ദുലേജ് ഗ്രാമങ്ങള്‍ക്കിടയിലുള്ള വനത്തില്‍ ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വിവിധ സുരക്ഷാസേനകളിലെ ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റ് വേട്ടയില്‍ പങ്കാളികളായി. സംഭവസ്ഥലത്തുനിന്ന് 12 ബോര്‍ ഡബിള്‍ ബാരല്‍ റൈഫിളും ഒരു പിസ്റ്റളും കണ്ടെടുത്തു. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്. സി.പി.ഐ (മാവോയിസ്റ്റ്)യുടെ ജഗര്‍ഗുണ്ട ഏരിയാ കമ്മിറ്റിയില്‍ പെടുന്ന 10-12 സായുധ കേഡര്‍മാര്‍ തദ്‌മെറ്റ്ല-ഡൂലെഡ് ഗ്രാമങ്ങളിലെ വനത്തിലുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്ന് സുരക്ഷാസേന പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →