ദൃശ്യം സീക്വലുകൾ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം നേരിന്റെ അപ്ഡേറ്റുമായി മോഹൻലാൽ. കഴിഞ്ഞ ദിവസം നേരിന്റെ സെറ്റിൽ മോഹൻലാൽ ജോയിൻ ചെയ്തിരുന്നു. ഇക്കാര്യം പങ്കുവച്ച് ചിത്രത്തിലെ തന്റെ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ
നിയമപുസ്തകങ്ങൾക്ക് നടുവിൽ കണ്ണട ധരിച്ച് മാസായി ഇരിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം. മോഹൻലാൽ ഇരിക്കുന്നതിന്റെ പുറകുവശത്ത് അദ്ദേഹം വക്കീൽ കുപ്പായം അണിഞ്ഞ് നിൽക്കുന്ന ഫോട്ടോകളും കാണാം. അഭിഭാഷകനായാകും മോഹൻലാൽ ചിത്രത്തിൽ എത്തുക എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
“ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേരിന്റെ സെറ്റിൽ ജോയിൻ ചെയ്തു! ഞങ്ങൾ ഈ സ്റ്റോറി ജീവസുറ്റതാക്കുന്നതിനാൽ കൂടുതൽ സ്‌നീക്ക് പീക്കുകൾക്കും അപ്‌ഡേറ്റുകൾക്കുമായി കാത്തിരിക്കുക”, എന്നാമ് മോഹന്‍ലാല്‍ പോസ്റ്റില്‍ കുറിച്ചത്. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.
അതേസമയം, വൃഷഭ എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കയാണ്. നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം പാന്‍ ഇന്ത്യന്‍ സിനിമയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സഹ്‍റ എസ് ഖാന്‍ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ജയിലര്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ എത്തിയ നടന്‍ ഏറെ കയ്യടി നേടിയിരുന്നു.