സർക്കാരിന്റെ ധൂർത്ത് ഒഴിവാക്കിയാൽ റബ്ബറിന് 300 നൽകാം ; സംഭരിച്ച നെല്ലിന് 30 ദിവസത്തിനുള്ളിൽ വില നൽകാമെന്ന് ആം ആദ്‌മി പാർട്ടി

പുതുപ്പള്ളി :സർക്കാരിന്റെ ധൂർത്തും;കെടുകാര്യസ്ഥതയും ഒഴിവാക്കിയാൽ റബ്ബറിന് 300 രൂപാ നൽകുവാനും ;സംഭരിച്ച നെല്ലിന് 30 ദിവസത്തിനകം വില നൽകുവാനും കഴിയുമെന്ന് ആം ആദ്‌മി പാർട്ടി പ്രസ്താവിച്ചു.പുതുപ്പള്ളിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു എ എ പി നേതാക്കൾ .

തൊഴിലാളി വർഗ സർക്കാരാണ് ഭരിക്കുന്നതെങ്കിലും മുതാളിത്വ പാതയിലാണ് സഞ്ചാരമൊക്കെ തന്നെയും.മന്ത്രി പരിവാരങ്ങളുടെ വിദേശ യാത്രക്ക് തന്നെ 30 കോടി രൂപ ധൂർത്തടിച്ചവർ;ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത് കേരളം ചുറ്റുമ്പോൾ 20 കോടി രൂപാ ഖജനാവിന് നഷ്ട്ടം സൃഷ്ടിക്കുന്നു.,മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനും;സുരക്ഷയ്ക്കുമായി 200 കോടിയാണ് ഖജനാവിൽ നിന്നും കൊള്ളയടിക്കുന്നത്.മരുന്ന് വാങ്ങാൻ പോയ പിതാവിനെയും കുട്ടിയേയും മുഖ്യമന്ത്രി വരുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്തത് നമ്മൾ കണ്ടതാണ്.

മന്ത്രി കെ രാധാകൃഷ്ണൻ കൊതുകുവല വാങ്ങുവാനായി 9.75 രൂപാ കൊള്ളയടിക്കുന്നിടം വരെ കേരളമെത്തി നിൽക്കുകയാണ്.ചീഫ് മിനിസ്റ്റർ പിണറായി വിജയൻ എന്ന ബോർഡ് നവീകരിക്കുന്നതിന് ഒന്നേമുക്കാൽ ലക്ഷം രൂപാ കൊള്ളയടിക്കുമ്പോൾ സാക്ഷര കേരളം അത്ഭുതം കൂറുകയാണ്.പാവപ്പെട്ടവന്റെ സർക്കാരാണിതെന്നു പറയുമ്പോൾ രാജഭരണത്തെക്കാളും അധഃപതിച്ച അടിമ ഉടമ വ്യവസ്ഥയിലാണ് ഇന്ന് പിണറായി ഭരണം പൊടിപൊടിക്കുന്നത്.സിപിഎം ന്റെ സംസ്ഥാന സെക്രട്ടറിയേറ്റിലുള്ള നേതാക്കൾ പോലും മുഖ്യമന്ത്രിയുടെ മുന്നിൽ നിന്ന് സംസാരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുമ്പോൾ;ആസാദ് മൂപ്പനും;യൂസഫ് അലിക്കും ഇരുന്നു സംസാരിക്കുവാൻ കസേര ലഭിക്കുന്നിടം വരെ തൊഴിലാളി പാർട്ടി എത്തിച്ചേർന്നിരിക്കുന്നൂ എന്ന് എ എ പി നേതാക്കൾ കുറ്റപ്പെടുത്തി.ആം ആദ്‌മി പാർട്ടി അധികാരത്തിലെത്തിയാൽ ദുർ ചിലവുകൾ ഇല്ലാതാക്കി പടിപടിയായി കേരളം മിച്ച സംസ്ഥാനമാക്കി മാറ്റുമെന്ന് ആം ആദ്‌മി പാർട്ടി നേതാക്കൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →