പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ.

.കോട്ടയം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും പുതുപ്പള്ളിയിൽ ഓണക്കിറ്റ് വിതരണത്തിന് തടസ്സമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. എന്നാൽ രാഷ്ട്രീയ മുതലെടുപ്പിന് ഇത് പ്രയോജനപ്പെടുത്തരുതെന്നും ജനപ്രതിനിധികളെ കിറ്റ് വിതരണത്തിലോ അനുബന്ധ പ്രവർത്തനങ്ങളിലോ പങ്കെടുപ്പിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

കിറ്റ് വിതരണത്തിൽ പാർട്ടികളുടെ പേരോ ചിഹ്നമോ തുടങ്ങി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുതലെടുപ്പ് പാടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിന്റ അടിസ്ഥാനത്തിൽ കിറ്റ് വിതരണത്തിനായി ജില്ലാ സപ്ലൈ ഓഫീസറും ജില്ലാ കളക്ടറും തുടർനടപടികൾ സ്വീകരിച്ചു. 3500-ലധികം കുടുംബങ്ങൾക്കാണ് പുതുപ്പള്ളിയിൽ ഓണക്കിറ്റിന്റെ പ്രയോജനം ലഭിക്കുക. 2023 സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിന് വോട്ടെണ്ണും..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →