.കാസർഗോഡ് കുമ്പളയിൽ കാർ മറിഞ്ഞ് അപകടം. വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാർ മറിഞ്ഞ് അപകടമുണ്ടായതെന്നാണ് വിവരം.
അംഗടിമോഗർ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പൊലീസ് വിദ്യാർത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

