സമത പാര്‍ട്ടി മുന്‍ അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് നാലുവര്‍ഷം തടവ് – വിധി 19 വര്‍ഷത്തിനുശേഷം


ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ആര്‍മിക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജുകള്‍ വാങ്ങിയ ഇടപാടില്‍ അഴിമതി നടത്തിയ മുന്‍ സമതാപാര്‍ട്ടി അദ്ധ്യക്ഷ ജയ ജയ്റ്റ്‌ലിക്ക് 19 വര്‍ഷത്തെ തടവുശിക്ഷ. 2001ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജയ ജയ്റ്റ്‌ലിയോടൊപ്പം മറ്റു രണ്ടു പേര്‍ക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. അഴിമതിയിലും ഗൂഡാലോചനയിലും മൂന്നു പ്രതികള്‍ക്കും പങ്കുളളതായി ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി. മൂന്നു പ്രതികള്‍ക്കും ഒരുലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ജയ ജയ്റ്റലി 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കോടതിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഓപ്പറേഷന്‍ വെസ്റ്റ്എന്‍ഡ് എന്ന പേരില്‍ 2001 ല്‍ തെഹല്‍ക്ക നടത്തിയ ഒളികാമറ ഓപ്പറേഷനാണ് കേസിലേക്ക് നയിച്ചത്.

പ്രതിരോധ ഇടപാടുകാരെന്ന വ്യാജേന തെഹല്‍ക്ക സംഘം ഒരു സാങ്കല്‍പ്പിക കമ്പനിയുടെ പേരു പറഞ്ഞ് കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണ്ണാണ്ടസിന്റെ ഔദ്യോഗിക വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. സംഭവം വിവാദമായതോടെ ജോര്‍ജ് ഫെര്‍ണ്ണാണ്ടസ് പ്രതിരോധ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു. പിന്നീട് ആ വര്‍ഷം തന്നെ ഫെര്‍ണ്ണാണ്ടസ് പ്രതിരോധമന്ത്രിയായി തിരിച്ചെത്തുകയും ചെയ്തിരുന്നു. തെഹല്‍ക്ക ഓപ്പറേഷനോടെ സമതപാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്ന ജയഫെര്‍ണ്ണാണ്ടസിന്റെ ക്ഷണപ്രകാരം ജനതാ ദളിലേക്ക് പോവുകയും ചെയ്തിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →