ഇസ്റോയെ അഭിനന്ദിച്ച് രാഷ്ട്രപതി

ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍ 3 പേടകത്തില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ഇന്നെല അര്‍ധരാത്രിയോടെയാണ് ലാന്‍ഡറിന്റെ വാതിലുകള്‍ തുറന്നത്. തുടര്‍ന്ന് റോവര്‍ സാവകാശം ഉപരിതലത്തിലേക്ക് ഇറങ്ങി. സെക്കന്‍ഡില്‍ ഒരു സെന്റീമീറ്റര്‍ വേഗത്തിലാണ് റോവര്‍ ഉപരിതലത്തിലൂടെ സഞ്ചരിക്കുന്നത്. അശോക സ്തംഭവും ചിഹ്നവും ചന്ദ്രോപരിതലത്തില്‍ പതിപ്പിച്ചാണ് റോവറിന്റെ യാത്ര. റോവര്‍ പുറത്തിറങ്ങിയ കാര്യം രാഷ്ട്രപതിയാണ് ട്വീറ്റിലൂടെ സ്ഥിരീകരിച്ചത്. രാഷ്ട്രപതിയുടെ ട്വീറ്റ് ഐഎസ്ആര്‍ഒ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
വിക്രം ലാന്‍ഡറിനുള്ളില്‍ നിന്ന് പ്രഗ്യാന്‍-റോവര്‍ വിജയകരമായി വിന്യസിച്ചതിന് ഐഎസ്ആര്‍ഒ ടീമിനെയും എല്ലാ സഹ പൗരന്മാരെയും ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ട്വീറ്റ് ചെയ്തു. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം റോവറിനെ പുറത്തിറക്കിയത് ചന്ദ്രയാന്‍ 3യുടെ മറ്റൊരു ഘട്ടത്തിന്റെ വിജയത്തെ അടയാളപ്പെടുത്തിയതായി രാഷ്ട്രപതി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →