വേദി പങ്കിട്ട് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസും യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും ഒരേ വേദിയിൽ . പ്രചാരണം ആരംഭിച്ച ശേഷം ആദ്യമായാണ് ഇരു സ്ഥാനാർത്ഥികളും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായ്ക്ക്, മണർകാട് സെന്റ് മേരിസ് കതീഡ്രലിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മനും ജെയ്കും തമ്മിൽ കണ്ടുമുട്ടിയത്.

ആദ്യം വേദിയിലെത്തി ഇരിപ്പുറപ്പിച്ചത് ചാണ്ടി ഉമ്മൻ. പിന്നാലെ എത്തിയ ജെയ്ക് സി തോമസ്, എല്ലാവരോടും കുശലം പറഞ്ഞ് ചാണ്ടി ഉമ്മനടുത്തെത്തി. ഷെയ്ക് ഹാൻഡ് നൽകി തോളിൽ കയ്യിട്ട് പരിചയം പുതുക്കൽ. തുടർന്ന് ഇരുവരും ഇരുന്നതും അടുത്തടുത്ത്. ആൾത്തിരക്കൊ ഴിഞ്ഞപ്പോൾ പരസ്പരം വർത്തമാനം.

ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. 2023 സെപ്തംബർ 5നാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്. 8 നാണ് വോട്ടെണ്ണൽ. സൂക്ഷ്മ പരിശോധന 18ന് നടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →