സംസ്ഥാന പാതയിൽ എടപ്പാളിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

സംസ്ഥാന പാതയിൽ എടപ്പാളിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

എടപ്പാൾ: സംസ്ഥാന പാതയിൽ എടപ്പാൾ സബ്സ്റ്റേഷന് സമീപം ബസ്സും കാറും കൂട്ടിയിടിച്ചു.കാറിനെ നിർത്തിയിട്ട ലോറിയിൽ ഇടിപ്പിച്ചാണ് ബസ് നിന്നത്.അപകടത്തിൽ കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു.ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടപ്പാളിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്നു ബസ്സും വളാഞ്ചേരിയിൽ നിന്നും വരികയായിരുന്നു കാറും റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →