മുംബൈ: നായയുടെ മേൽ ആസിഡ് ഒഴിച്ച സംഭവത്തിൽ 35 കാരി അറസ്റ്റിൽ. മുംബൈ മാൽവാനി സ്വദേശിയായ ഷബിസ്ത സുഹൈൽ അൻസാരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് യുവതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഗുരുതരമായ പൊള്ളലേറ്റ നായയുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു.
ഓഗസ്റ്റ് 16ന് ഉച്ചയ്ക്ക് 12.25നാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം, യുവതി താമസിക്കുന്ന അപ്പാർട്ടുമെന്‍റിലെ മറ്റൊരു താമസക്കാരനായ ബാലാസാഹേബ് ഭഗത് എന്നയാളുടെ വർളർത്തുനായയ്ക്കു നേരേയാണ് യുവതി ആസിഡ് ഒഴിച്ചത്. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ നായയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി
ബ്രൗണി എന്ന നായ തന്‍റെ പൂച്ചയെ കാണുമ്പോഴെല്ലാം ഓടിക്കുന്നതിൽ യുവതി അസ്വസ്ഥയായിരുന്നു. നായയെ പൂച്ചയിൽ നിന്നും അകറ്റി നിർത്തണമെന്ന് യുവതി ഉടമയോട് പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമകൾ ഇതിന് തയ്യാറാവാതെ വന്നതോടെയാണ് നായയുടെ മേൽ യുവതി ആസിഡ് ഒഴിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവതി ഉറങ്ങിക്കിടന്ന നായയുടെ അടുത്തേക്ക് പോകുന്നതും മുഖത്ത് ആസിഡ് ഒഴിക്കുന്നതും വേദന കൊണ്ട് പുളഞ്ഞ് ഓടുന്നതും വീഡിയോയിൽ കാണാം.

