വഴിത്തർക്കം; വയോധികയെയും മകളെയും ഗുണ്ടാസംഘം വീട്ടിൽ കയറി മർദിച്ചു

തിരുവനന്തപുരം: വെള്ളറടയിൽ വയോധികയെയും മകളെയും ഗുണ്ടാസംഘം വീട്ടിൽ കയറി മർദിച്ചു. വെള്ളറട മരപ്പാലം സ്വദേശി സുന്ദരി (75), മകൾ ഗീത (46) എന്നിവ‌ർക്കാണ് മർദനമേറ്റത്. വഴിതർക്കത്തിന്‍റെ പേരിലാണ് അക്രമം

നാലുമാസമായി വഴിയുടെ പേരിൽ തർക്കം നടക്കുകയാണ്. കോടതിയിൽ സ്റ്റേ നിലനിൽക്കെയാണ് എതിർകക്ഷികൾ വീട്ടിൽ കയറി അതിക്രമം കാട്ടിയത്. ഇതിന്‍റെ സിസിടിവി ദൃശങ്ങൾ പുറത്തു വന്നു. അതേസമയം പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുണ്ടായില്ലെന്ന് ഇവർ ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →