ഓക്ലന്‍ഡ്: തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം കത്തിക്കയറിയ മത്സരത്തില്‍ സ്വീഡനെ തറപറ്റിച്ച് സ്പെയിന് വനിതാ ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. ഇതാദ്യമായാണ് സ്പാനിഷ് വനിതാ ടീം ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. അതേസമയം, ഇത് നാലാം തവണയാണ് സ്വീഡന് ലോകകപ്പ് സെമിയില്‍ തോല്‍ക്കുന്നത്.ആസ്്രേതലിയ-ഇംഗ്ലണ്ട് രണ്ടാം സെമിഫൈനല്‍ മത്സര വിജയികളാണ് കലാശത്തില്‍ സ്പെയിനിന് എതിരാളികളായെത്തുക. സെമി ഫൈനല്‍ അങ്കത്തിന്റെ അവസാന 10 മിനുട്ടിലാണ് മൂന്ന് ഗോളുകളും പിറന്നത് എന്നതുതന്നെ കളി എത്രമാത്രം ആവേശകരമായിരുന്നു എന്നതിന് തെളിവാണ്.
ആദ്യ ഗോള്‍ വീഴാന്‍ 81ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. സ്പെയിനാണ് ആദ്യം വലകുലുക്കിയത്. സല്‍മ സെലസ്റ്റെ പരയുളോ ആണ് സ്പെയിനിനു വേണ്ടി സ്കോര്‍ ചെയ്തത്്. എന്നാല്‍, ഏഴ് മിനുട്ട് മാത്രമേ അതിന് ആയുസുണ്ടായുള്ളൂ. റെബേക്ക ബ്ലോംവിസ്റ്റ് സ്വീഡന് സമനില നേടിക്കൊടുത്തു. പൂര്‍ണ സമയം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ബാക്കിയിരിക്കേ ഓള്‍ഗ കാര്‍മോണ സ്പെയ്നിന്റെ വിജയ ഗോള്‍ കണ്ടെത്തുകയും ടീമിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്തു.
സ്പെയിന് വനിതാ ലോകകപ്പ് ഫൈനലില്‍
