പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പെരുന്നയിലെത്തി സുകുമാരൻ‌ നായരെ കണ്ട് ജെയ്ക്

കോട്ടയം: മിത്ത് വിവാദത്തിൽ സർക്കാരും എൻഎസ്എസും തമ്മിലുള്ള പോര് തുടരുന്നതിനിടെ പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിട്ട് കണ്ട് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി എൻ.വാസവനും ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ച്ച അര മണിക്കൂറോളം നീണ്ടു നിന്നു.

രാവിലെ 9 മണിയോടെയാണ് ജെയ്കും വാസവനും പെരുന്നയിലെത്തി. തെരഞ്ഞെടുപ്പിൽ പിന്തുണ ആവശ്യപ്പെട്ടാണ് ഇരുവരും എത്തിയത്. തെരഞ്ഞെടുപ്പു കാര്യങ്ങൾ മാത്രമേ സംസാരിച്ചുള്ളൂ എന്ന് കൂടിക്കാഴ്ചക്കു ശേഷം സുകുമാരൻ നായർ പറഞ്ഞു. ശനിയാഴ്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും ജെയ്ക് കണ്ടിരുന്നു. വരും ദിവസങ്ങളിൽ മത സാമുദായിക മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച തുടരും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ ഇനിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മന്ത്രിമാരും പ്രതിപക്ഷ നേതാവും മറ്റും നേതാക്കളുമെല്ലാം പ്രചാരണത്തിൽ പങ്കാളികളാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →