സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്‌ടർ ബോർഡിൽ നിന്നും നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്‌ടർമാരുടെ ബോർഡിൽ നിന്നും നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി. സർക്കാരാണ് ഉത്തരവ് പുറത്തിറക്കിയത്. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവർ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.

ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു. പകരം ക്യാമറമാൻ പി.സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →