പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ തമ്മില്‍ സംഘട്ടനം; വരന്റെ സഹോദരനെ കടയില്‍ കയറി മര്‍ദിച്ചു

തിരുവനന്തപുരം: പ്രണയവിവാഹത്തിന്റെ പേരില്‍ ബന്ധുക്കള്‍ തമ്മില്‍ സംഘട്ടനം. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ വരന്റെ ജ്യേഷ്ഠനെ കടയില്‍കയറി മര്‍ദിച്ചു. ബുധനാഴ്ചയാണ് സംഭവം. വട്ടപ്പാറില്‍ ഫര്‍ണിച്ചര്‍ മാര്‍ട്ട് നടത്തുന്ന റിജുവിനാണ് മര്‍ദനമേറ്റത്. പട്ടികയും മരക്കഷണങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ഈ മാസം 14നായിരുന്നു റിജുവിന്റെ അനുജന്‍ റിജോയുമായി വിവാഹം നടന്നത്. ഇതില്‍ എതിര്‍പ്പുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് റിജുവിനെ കടയില്‍ കയറി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളായ നാലുപേര്‍ക്കെതിരേ റിജു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമാണ് റിജു പരാതി നല്‍കിയിരിക്കുന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →