തിരുവന്തപുരം: ഭക്ഷണ വിതരണ സ്ഥാപനയമായ സ്വിഗ്ഗി കോവിഡ് മൂലം പ്രതിസന്ധിയിലായി. പ്രതിസ്ന്ധി രൂക്ഷമായതിനെ തുടര്‍ന്ന് 1100 ജീവനക്കാരെ ഇതിനോടകം തന്നെ പിരിച്ചുവിട്ടിരുന്നു. മറ്റുമാര്‍ഗ്ഗം ഇല്ലാതെ വീണ്ടും 350 ജീവനക്കാരെ കൂടി പിരിച്ചുവിടനൊരുങ്ങുകയാണ് സ്വിഗ്ഗി. സ്വിഗ്ഗി കൂടുതല്‍ പ്രതിസന്ധിയിലാണെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുകയാണ്.
ജോലി നഷ്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മൂന്നുമുതല്‍ എട്ടുമാസം വരെ ശമ്പളം നല്‍കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ജോലിയില്‍ പ്രവേശനം, നൈപുണ്യവികസനം കൗണ്‍സലിംഗ് എന്നിവയുള്‍പ്പടെ ജീവനക്കാര്‍ക്ക് അധിക സേവനങ്ങള്‍ നല്‍കുമെന്നും കമ്പനി അറിയിച്ചു.
കമ്പനി നഷ്ടം നികത്തുന്നതിനായി രാജ്യത്തിന്‍റെ വിവിധ ഭഗങ്ങളില്‍ മദ്യവും പലചരക്ക് സാധനങ്ങളും എത്തിക്കുകയും ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി പ്രാദേശിക ഷോപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പക്ഷെ സ്വിഗ്ഗിയുടെ നഷ്ടം നികത്താന്‍ കഴിഞ്ഞില്ല. ഭക്ഷണ വിതരണ ബിസിനസുകളെയാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി ബാധിച്ചതെന്ന് സ്വിഗ്ഗി സഹസ്ഥാപകനും സിഇഒ യുമായ ശ്രീഹര്‍ഷ മജെറ്റി പറഞ്ഞു.
ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗി ഇന്ത്യയിലെ ഒന്നാംകിട ഓണ്‍ ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനമാണ്. 2014ല്‍ സ്ഥാപിതമായ സ്വിഗ്ഗി 2019 ആയപ്പോഴേക്കും ഇന്ത്യയിലെ 100-ലധികം പട്ടണങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2,18,000 ജീവനക്കാരാണ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.

