ഭാര്യ നൽകിയിരുന്ന കോഫിയിൽ വിഷം,. വീട്ടിൽ ഒളിക്യാമറകൾ സ്ഥാപിച്ച് തെളിവുകൾ ശേഖരിച്ചു.

വാഷിംങ്ടൺ: മാസങ്ങളോളം കാപ്പിയിൽ വിഷം കലർത്തി ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുഎസ് യുവതി അറസ്റ്റിൽ. യുഎസ് വ്യോമസേനാംഗമായ ഭർത്താവ് ജോൺസനെ കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് മെലഡി ഫെലിക്കാനോ എന്ന യുവതിയെ ആണ് അരിസോണ പൊലീസ് അറസ്റ്റ് ചെയ്തത്.2023 മാർച്ചിൽ ആണ് സംഭവം.

തനിക്ക് ഭാര്യ സ്നേഹത്തോടെ നൽകിയിരുന്ന കോഫിയിൽ നിന്നും ദുർഗന്ധം ഉണ്ടായതോടെ ഭർത്താവ് ജോൺസന് തോന്നിയ സംശയമാണ് കൊലപാതക ശ്രമം പൊളിച്ചത്. വീട്ടിലെ സിസിടിവി പരിശോധിച്ചതിൽ ഭാര്യയുടെ പെരുമാറ്റത്തിൽ ജോൺസന് അസ്വഭാവികത തോന്നി. ഇതോടെ ഭർത്താവ് അടുക്കളയിലും സിസിടിവി വെച്ചു.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഭാര്യ കോഫിയിൽ വിഷം കലർത്തുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഭാര്യ എന്തോ പദാർത്ഥം കോഫിയിൽ ചേർക്കുന്നുണ്ടെന്ന് മനസിലാക്കിയതോടെ ജോൺസൺ കോഫി രാസ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കോഫിയിൽ ഉയർന്ന അളവിൽ ക്ലോറിൻ ഉണ്ടെന്ന് കണ്ടെത്തിയതായി കോടതി രേഖകൾ പറയുന്നു.

നേവൽ ബേസിലേക്ക് തിരിച്ച് പോകുന്നത് വരെ ജോൺസൺ ഭാര്യ നൽകിയിരുന്ന കോഫി കുടിക്കുന്നതായി അഭിനയിച്ചു. വീട്ടിൽ വിവിധ സ്ഥലത്ത് ഒളിക്യാമറകൾ സ്ഥാപിച്ച് ഈ കാലയളവിൽ തെളിവുകൾ ശേഖരിച്ചു. ഒടുവിൽ കൊലപാതകശ്രമം ആരോപിച്ച് ഭാര്യക്കെതിരെ പരാതി നൽകുകയായിരുന്നു. മരണ ആനുകൂല്യം ലഭിക്കാനാണ് ഭാര്യ ഭർത്താവ് റോബി ജോൺസനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹമോചത്തിൻറെ വക്കിലെത്തിയിരുന്ന ഇരുവർക്കും ഒരു കുട്ടിയുണ്ട്. അതേസമയം താൻ കുറ്റക്കാരിയല്ലെന്ന് വ്യക്തമാക്കി മെലഡി ഫെലിക്കാനോ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →