മറയൂരിൽ വീണ്ടും പടയപ്പയുടെ ആക്രമണം. ; ഒരു റേഷൻ കടയും വീടും തകർത്തു

മറയൂരിൽ ജനവാസ മേഖലയിൽ ഇറങ്ങി റേഷൻ കടയും വീടും തകർത്ത് പടയപ്പ. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി പടയപ്പ മറയൂരിലെ ജനവാസ മേഖലയിൽ തമ്പ് അടിച്ചിരിക്കുകയാണ്. തലയാർ എസ്റ്റേറ്റിലെ കടുകുമുടി ഭാഗത്താണ് രണ്ടു ദിവസമായി നിലയുറപ്പിച്ചിരിക്കുന്നത്.

മൂന്നാഴ്ച മുമ്പ് മറയൂർ പാമ്പൻമല എസ്റ്റേറ്റിലെ ജനവാസ മേഖലയിലെത്തിയിരുന്നു. ലയങ്ങളിലൊന്നിന്റെ വാതിൽ പൊളിച്ച് അരിയെടുത്ത് കഴിച്ചിരുന്നു. ഇതിനു ശേഷം കഴിഞ്ഞയാഴ്ച ലക്കം ന്യൂ ഡിവിഷനിലെ ലയത്തിനു സമീപത്തുമെത്തിയിരുന്നു. എന്നാൽ പടയപ്പ മറ്റ് അക്രമങ്ങളൊന്നും നടത്തുന്നില്ലെങ്കിലും സ്ഥിരമായി ഇവിടെ തന്നെ തമ്പടിച്ചിരിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്

എത്രയും വേഗം ആനയെ തുരത്താനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും വനംവകുപ്പ് നടപടി ഉണ്ടായില്ല. പടയപ്പയെ കാട്ടിലേക്ക് തുരത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ ഒന്നര മാസമായി മറയൂർ മേഖല താവളമാക്കിയിരിക്കുകയാണ് പടയപ്പ. തേയിലത്തോട്ടത്തിലും സമീപത്തെ മരക്കൂട്ടങ്ങൾക്കിടയിലും പലപ്പോഴും പടയപ്പയെ കാണാമെന്ന് നാട്ടുകാർ പറയുന്നു. ചില സമയത്ത് തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപം വരെയെത്തുന്നത് ആളുകളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →