വാഷിംഗ്ടൺ: പ്രസവശേഷം സ്ത്രീകൾ നേരിടുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷന് (postpartum depression) മരുന്നു കണ്ടെത്തി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA). സുർസുവെ (Zurzuvae) എന്ന് പേരിട്ട മരുന്നിനാണ് അംഗീകാരം നൽകിയിരിക്കുന്നത്.
പ്രസവത്തിന് തൊട്ടുപിന്നാലെ സാധാരണയായി അനുഭവപ്പെടാവുന്ന പിപിഡി പ്രസവശേഷവും പിന്നീടുള്ള ഘട്ടങ്ങളിലും ഇത് തുടരാനും സാധ്യതയുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് ഗുളിക പുറത്തിറക്കിയിരിക്കുന്നത്. പോസ്റ്റ്‍പാർട്ടം ഡിപ്രഷനെ നേരിടാൻ കഴിക്കാൻ കഴിയുന്ന ആദ്യ ഗുളികയാണിത്.
50 മില്ലിഗ്രാം കടുപ്പമുള്ള സുർസുവെ 14 ദിവസമാണ് കഴിക്കേണ്ടത്. രാത്രി ഭക്ഷണത്തിന് ശേഷം കഴിക്കാനാണ് എഫ്ഡിഎ നിർദേശിക്കുന്നത്. ഗുളിക കഴിച്ചശേഷം കുറഞ്ഞത് 12 മണിക്കൂറെങ്കിലും വാഹനമോടിക്കാനോ ഭാരിച്ച ജോലികൾ ചെയ്യാനോ പാടില്ലെന്നും നിർദേശമുണ്ട്.
പോസ്റ്റ്പാർട്ടം ഡിപ്രഷന് ഇതുവരെ ഹെൽത്ത് കെയർ പ്രൊവൈഡർ നൽകുന്ന ഐവി കുത്തിവയ്പ്പ് (intravenous injection) മാത്രമായിരുന്നു ചികിത്സ.
എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ (postpartum depression)
പ്രസവശേഷം 50 ശതമാനം സ്ത്രീകളിലും ചെറിയ തോതിലെങ്കിലും മാനസിക സമ്മർദം അനുഭവപെടാറുണ്ട്. അപകടകരമല്ലാത്ത നേരിയ തോതിലുള്ള ആശങ്കയും ഉള്‍ഭയവുമാണ് ഈ അവസ്ഥയ്ക്ക് കാരണം.ഈ ഘട്ടത്തില്‍ അനുഭവപ്പെടുന്നതെങ്കില്‍ ഇത് പോസ്റ്റ്‌പാര്‍ട്ടം ബ്ലൂസ് എന്നാണ് അറിയപ്പെടുന്നത്.
എന്നാല്‍, ദൈനംദിന ജീവിതത്തെ ബാധിക്കുകയും കുഞ്ഞിന്‍റെ ജീവനുപോലും ഭീഷണിയാവുകയും ചെയ്യുന്ന അവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ (postpartum depression). അകാരണമായ കരച്ചില്‍, ഭയം, ചില സമയങ്ങളിൽ സന്തോഷം തുടങ്ങി ഇടകലര്‍ന്ന് അനുഭവപ്പെടുന്നതിനാല്‍ കടുത്ത മാനസിക വെല്ലുവിളിയാണ് പല സ്ത്രീകളും ഈ ഘട്ടത്തില്‍ കടന്നുപോകാറുള്ളത്.

