നീലേശ്വരത്ത് വെള്ളക്കെട്ടിൽ വീണു കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.

നീലേശ്വരം : ബങ്കളം കരിംകുണ്ടിലെ വെള്ളക്കെട്ടിൽ വീണു കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാർട്ടേഴ്സിലെ ആൽബിൻ സെബാസ്റ്റ്യൻ (17) ആണ് മരിച്ചത്. 2023 ജൂലൈ 31 തിങ്കളാഴ്ചയായിരുന്നു സംഭവം

സെബാസ്റ്റ്യന്റെയും ദീപയുടെയും ഏക മകനാണ്. ഉപ്പിലിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. 31 ന് രാത്രി വൈകി നിർത്തി വച്ച തിരച്ചിൽ ഓ​ഗസ്റ്റ് 1ന് രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിട്ടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →