ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം കൈമാറി

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ മന്ത്രി പി. രാജീവ് സന്ദർശിച്ചു. ആദ്യഘട്ട ധനസഹായമായി ഒരു ലക്ഷം രൂപ കൈമാറി. 2023 ജൂലൈ 31 ന് വൈകീട്ട് 7.30ഓടെയാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ സന്ദർശിക്കാൻ മന്ത്രിയെത്തിയത്. സംഭവത്തിൽ പൊലീസിനെ അടച്ചാക്ഷേപിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. പൊലീസിന് വിവരം ലഭിക്കും മുൻപേ കൊലപാതകം നടന്നിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് ഉറപ്പുനൽകി. . ആലുവയിലെ ഒഴിഞ്ഞ ഇടങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും ആവശ്യമായ ക്രമീകരണങ്ങൾക്ക് സർക്കാർ നിർദേശങ്ങൾ നൽകിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞദിവസം ആരോഗ്യമന്ത്രി വീണാ ജോർജും കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. സർക്കാർ പ്രതിനിധികൾ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാത്തതിൽ രൂക്ഷ വിമർശനം ഉയർന്നതിനിടെയാണ് മന്ത്രിമാർ കുഞ്ഞിന്റെ കുടുംബാംഗങ്ങളെ കാണാനെത്തുന്നത്. എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന രീതിക്ക് കേസ് നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി ഇക്കാര്യത്തിൽ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →