സിപിഐ നേതൃത്വത്തോട് ഇടഞ്ഞ് എംഎൽഎ മുഹമ്മദ് മുഹ്‌സിൻ ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു. സിപിഐയിലെ വിഭാഗീയതയെ തുടർന്നാണ് രാജി. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്‌സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു. മുഹ്‌സിന്റെ രാജിക്കത്ത് 2023 ഓഗസ്റ്റ് 1ന് ചേരുന്ന ജില്ലാ എക്‌സിക്യൂട്ടീവ് ചർച്ച ചെയ്യും.
ജില്ലയിൽനിന്ന് സി.പി.ഐ.യുടെ ഏക എം.എൽ.എ.യാണ് മുഹ്സിൻ. പാർട്ടിയുടെ പ്രമുഖനേതാവായിരുന്ന കൊങ്ങശ്ശേരി കൃഷ്ണന്റെ കുടുംബാംഗവും മുൻ ജില്ലാപഞ്ചായത്തംഗവുമായ സീമ കൊങ്ങശ്ശേരിയുൾപ്പെടെ മറ്റ് ആറുപേർകൂടി ജില്ലാ കൗൺസിലിൽ നിന്ന് രാജിവെച്ചു.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് മുഹ്‌സിൻ എംഎൽഎയെ തരംതാഴ്ത്തിയിരുന്നത്. സമ്മേളനത്തിലുണ്ടായ വിഭാഗീയ പ്രവണതകളെക്കുറിച്ച് അന്വെഷിക്കാൻ മുൻ ജില്ലാസെക്രട്ടറി ടി. സിദ്ധാർഥൻ കൺവീനറായ മൂന്നംഗസമിതിയെയാണ് നിയോഗിച്ചിരുന്നത്

